yt cover

സംസ്ഥാനത്തു കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും. നൂറു ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് 300 രൂപയും മുന്നൂറു വരെ ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് ആയിരം രൂപയുമാണ് ഫീസ്. മുന്നൂറു ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ മൂവായിരം രൂപയും മുനിസിപ്പാലിറ്റികളില്‍ നാലായിരം രൂപയും കോര്‍പറേഷനുകളില്‍ അയ്യായിരം രൂപയുമാണു പെര്‍മിറ്റ് ഫീസ്. നിരക്കുകള്‍ ഏപ്രില്‍ പത്തിനു നിലവില്‍ വരും.

സംസ്ഥാനത്തു പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നു മുതല്‍. ലിറ്ററിനു രണ്ടു രൂപയാണു വര്‍ധിപ്പിച്ചത്. നികുതി വര്‍ധനമൂലം വാഹനങ്ങള്‍ക്കു വിലകൂടും. മദ്യം, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവയും വര്‍ധിപ്പിച്ചു. ഔഷധങ്ങള്‍ക്കു കേന്ദ്രം 12 ശമതാനം നിരക്കു വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റിലെ നിര്‍ദേശമനുസരിച്ച് സിഗരറ്റ്, സ്വര്‍ണം തുടങ്ങിയവയ്ക്കും വിലകൂടി. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ… https://dailynewslive.in/price-hike-from-april-1-st/ )

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാവില്ലെന്നു ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. എന്നാല്‍ ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാം. ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യഗഡു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതു മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയതിനു പിറകേയാണ് ലീവ് സറണ്ടറും തടഞ്ഞത്.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ധന പ്രാബല്യത്തിലാകുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് രാവിലെ 11 ന് രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ ശിക്ഷ എന്ന വിചിത്ര വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവരാവകാശ അപേക്ഷയില്‍ ഗുജറാത്ത് സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറണമെന്നു 2016 ല്‍ നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.

ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതു ചീഫ് സെക്രട്ടറി വിലക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ സ്വീകരിക്കരുത്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ചതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കെ.കെ രമ എംഎല്‍എയ്ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ആര്‍എംപി നിയമനടപടിക്ക്. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും എന്നാണ് ആരോപണം. നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത് നല്‍കും.

ഗവര്‍ണറുടെ ഉത്തരവനുസരിച്ച് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റതു ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡോ. സിസ തോമസിനു വിരമിക്കല്‍ ദിവസമായ ഇന്നലെ കുറ്റാരോപണ പത്രിക നല്‍കി. എതിര്‍വാദ പത്രിക 15 ദിവസത്തിനകം നല്‍കണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു.

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അധിക ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്തു കൈമാറി. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച് 31 നകം 347 കോടി രൂപ വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഹഡ്കോ വായ്പ കിട്ടാത്തതിനാല്‍ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഏപ്രില്‍ അഞ്ച് മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ ഭാരവാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കുന്നതു ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ബാലിശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാന്‍ പറ്റുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

സംസ്ഥാനത്ത് ഇന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലത്തോടെ തീര്‍ന്നതിനാലാണ് പരിശോധന.

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് കത്തു നല്‍കിയത്. സുപ്രീം കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി എ രാജയ്ക്കു പത്തു ദിവസം അനുവദിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പു പറയില്ലെന്നും ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ലെന്നും സ്വപ്ന സുരേഷ്. നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്ന് ഗോവിന്ദന് സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി അയച്ചു.

റവന്യു മന്ത്രി കെ രാജന്‍ വീണു പരിക്കേറ്റു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി വീണത്. പടി ഇറങ്ങുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കു തടവുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് സൂര്യ ഗായത്രിയെ കുത്തിക്കൊന്ന കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറു ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചത്. 2021 ഓഗസ്റ്റ് 30 നാണ് സുര്യ ഗായത്രിയെ അരുണ്‍ (29) കുത്തിക്കൊന്നത്.

സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഏപ്രില്‍ 11 ലേക്കു ലഖ്നൗ എന്‍.ഐ.എ കോടതി മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം. 27 മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

കരിപ്പൂരില്‍ നാലു പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപയുടെ മൂന്നര കിലോഗ്രാമോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ശരീരത്തിലും ഹാന്‍ഡ് ബാഗേജിലും സോക്സിനുള്ളിമായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ജിദ്ദയില്‍ നിന്ന് വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43), മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസ്, എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്ത് (29) എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.

പലിശക്കാരന്റെ മര്‍ദ്ദനവും ഭീഷണിയുംമൂലം മത്സ്യക്കച്ചവടക്കാരന്‍ ജീവനൊടുക്കി. ശംഖുമുഖം സ്വദേശി സുജിത് കുമാറാണ് മരിച്ചത്. വട്ടിപ്പലിശക്കാരനായ രാജേന്ദ്രനെതിരേ സുജിത് കുമാര്‍ പരാതി നല്‍കിയിട്ടും വലിയതുറ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരോട് സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ നീര്‍ക്കരിമ്പില്‍ മൂസയാണ് (36) അറസ്റ്റിലായത്.

യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴു പവന്‍ മാല കവര്‍ന്ന സംഘം അറസ്റ്റില്‍. കുളച്ചല്‍ സ്വദേശി നീധീഷ് രാജ (22), ചെമ്മാന്‍ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

പച്ചക്കറി വാഹനത്തില്‍ 76 കിലോ കഞ്ചാവു കടത്തിയ കേസില്‍ പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ. ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂര്‍ തൊഴുത്തിങ്ങപുറത്ത് സജീവന്‍, പറവൂര്‍ കാക്കനാട്ട് വീട്ടില്‍ സന്തോഷ് എന്നിവരെയാണ് തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പാലക്കാട് ജില്ലയില്‍ പോക്സോ കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവു ശിക്ഷ. കല്ലടിക്കോട് 15 കാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ആദര്‍ശിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനല്‍ മാനഷ്ടക്കേസ്. ഭാരത് ജോഡോ യാത്രക്കിടെ ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്നു വിശേഷിപ്പിച്ചതിനെതിരേയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഡോളര്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുമെന്ന് ഇന്ത്യ. രൂപയെ ആഗോള കറന്‍സിയാക്കാനാണു നീക്കം. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളറായി ഉയര്‍ത്തും. ഇതിനുള്ള ഫോറിന്‍ ട്രേഡ് പോളിസി പുറത്തിറക്കി.

മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്.

വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനവും ആപത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞതിന് 25,000 രൂപ ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവു വിചിത്രമെന്നും അദ്ദേഹം പരിഹസിച്ചു.

34 വര്‍ഷം മുമ്പുള്ള കൊലക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവില്‍ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ നാലു മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു. കോറമംഗലയില്‍ നിന്നാണ് 19 കാരിയെ സംഘം തട്ടിക്കൊണ്ടുപോയത്. 22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴശിക്ഷ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് വിധി. മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും നിര്‍ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ 6 കോടി രൂപ പിഴയടയ്ക്കണം. കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും.

ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ വിജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 5 വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഈ വിജയം സ്വന്തമാക്കിയത്. 50 ബോളില്‍ 92 റണ്‍സ് നേടിയ റിതുരാജ് ഗെയ്ക്ക്വാദിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് ബോളുകള്‍ ശേഷിക്കേ ഗുജറാത്ത് മറികടന്നു. 36 ബോളില്‍ 63 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്സാണ് ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചത്.

ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജന്‍സ്, താബോ ടിമാള്‍, ലോക്കല്‍ സര്‍വീസ്, ഗ്ലോബല്‍ ഡിജിറ്റല്‍, കാന്യോ സ്മാര്‍ട് ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിങ്ങനെ ആറു ഗ്രൂപ്പുകളായാണ് തിരിക്കുക. പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലിബാബയുടെ നീക്കം. രണ്ടു വര്‍ഷം ചൈനയ്ക്കു പുറത്തു ജീവിച്ച ആലിബാബ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ജാക്ക് മാ ഈയിടെ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. പുതിയ തീരുമാനം വന്നതോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വിലയില്‍ ഒന്‍പതു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഇത്തരമൊരു വലിയ മാറ്റത്തിന് ഒരുങ്ങുന്നത്.

തമിഴകത്തെ ഹിറ്റ് ചിത്രം ‘കൈതി’ ബോളിവുഡിലേക്ക് എത്തി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘പാന്‍ ഡുകനിയ’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്.

‘ജയ ജയ ജയ ജയ ഹേ’യുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന ബേസില്‍ ജോസഫ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘ഫാലിമി’. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘ ഫാലിമി ‘ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് ബേസില്‍ ജോസഫിനൊപ്പം മറ്റുള്ള വേഷങ്ങളില്‍. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘ഫാലിമി’.

ഇന്ത്യയില്‍ പുതിയൊരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ്. 1.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം, അഹമ്മദാബാദ്) കമ്പനി വേഡര്‍ എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. 999 രൂപയുടെ ബുക്കിംഗ് തുകയ്ക്ക് വേഡര്‍ ഓണ്‍ലൈനായോ ഒഡീസ് ഡീലര്‍ഷിപ്പുകള്‍ മുഖേനയോ ബുക്ക് ചെയ്യാം. ജൂലൈ മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. സബ്‌സിഡികള്‍ക്കും വേഡര്‍ അര്‍ഹമാണ്. മോട്ടോര്‍സൈക്കിളിന് 85 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്. ഇതിന് മൂന്ന് റൈഡ് മോഡുകള്‍ ഉണ്ടാവും- ഫോര്‍വേഡ്, റിവേഴ്‌സ്, പാര്‍ക്കിംഗ് എന്നിവയാണത്. വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബാറ്ററിയിലും പവര്‍ട്രെയിനിലും ഒഡീസ് മൂന്ന് വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു.

വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മുടി പുടവ, ദൈവങ്ങള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി. ‘ഉണ്ണിമായയുടെ കഥ’. സാറാ തോമസ്. ഡിസി ബുക്സ്. വില 256 രൂപ.

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത പണി തന്നെ വരാം. പ്രമേഹം മാത്രം തന്നെ ചില രോഗികളില്‍ ഹൃദയാഘാത സാധ്യതയുണ്ടാക്കാറുണ്ട്. ഇവ കൂടി ഒരുമിച്ച് വന്നാല്‍ ആ സാധ്യത ഇരട്ടിയിലധികമാകുന്നു. ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. ഇതില്‍ പകുതി പേരും ഇനിയും രോഗം നിര്‍ണയിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന ഞെട്ടിക്കുന്ന വിവരം. 2045 ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും പല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികളില്‍ വൃക്കസംബന്ധമായ പ്രശ്നങ്ങളും കാണാന്‍ സാധ്യത കൂടുതലാണ്. എന്നാലിതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനെ തുടര്‍ന്ന് പലരും ഇതൊന്നും അറിയാറില്ല എന്നതാണ് സത്യം. പിന്നീട് വലിയ സങ്കീര്‍ണതകളിലെത്തി നില്‍ക്കുമ്പോഴായിരിക്കും ഇതെല്ലാം തിരിച്ചറിയുന്ന അവസ്ഥയുണ്ടാകുന്നത്. പ്രമേഹരോഗികളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്നമാണ് നാഡികളിലെ തകരാറ്. ‘ഡയബെറ്റിക് ന്യൂറോപതി’ എന്നാണീ അവസ്ഥ അറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ നാഡികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ അയക്കുന്നത് തടസപ്പെടുന്നു. ഇതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യുന്നു. പ്രധാനമായും ഇത് പ്രമേഹരോഗികളില്‍ കണ്ണുകളെയാണ് ബാധിക്കുന്നത്. പ്രമേഹം മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് വിഷാദത്തിലേക്കും രോഗികളെ നയിക്കുന്നു എന്നത്. വിഷാദം മാത്രമല്ല ഉത്കണ്ഠയും പ്രമേഹരോഗികളില്‍ കണ്ടേക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

അവളുടെ അച്ഛന്‍ വീടിനോട് ചേര്‍ന്ന് ഒരു കെട്ടിടം പണിതു. അതിന് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥര്‍ അതിനുവഴങ്ങാതിരുന്ന അച്ഛനെ നിര്‍ദ്ദാക്ഷിണ്യം ഉപദ്രവിക്കുന്നത് കണ്ട് ആ പതിനാറുകാരി വല്ലാതെ വേദനിച്ചു. ഒററക്കാലില്‍ ജീവിക്കുന്ന ആ പെണ്‍കുട്ടി തന്റെ അച്ഛന് നേരിട്ട അന്യായത്തിന് എതിരെ കളക്ടറെ കാണാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് നാട്ടുകാര്‍ എല്ലാവരും പരിഹസിച്ചു. പക്ഷേ, അവള്‍ പിന്‍വാങ്ങിയില്ല. പരാതി നേരിട്ടന്വേഷിക്കാന്‍ കളക്ടര്‍ എത്തിയത് നാട്ടിലാകെ ചര്‍ച്ചയായി. അവളുടെ വിജയകഥയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച കാലുമായി എങ്ങനെ ജീവിക്കണമെന്ന് സഹതപിച്ചവര്‍ക്ക് മുമ്പില്‍ ബൈക്കുമുതല്‍ മണ്ണ്മാന്തി യന്ത്രം വരെ അവള്‍ ഓടിച്ചു. പഠനകാലത്തിന് ശേഷം സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും വലിയ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ജോലികൊണ്ട് സാധിക്കില്ലെന്നും തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ കൈക്കൂലിക്കാരിയായി മാറേണ്ടിവരും എന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിച്ചു. നിര്‍മ്മാണമേഖലയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. വിവാഹശേഷവും തന്റെ ഇഷ്ടമേഖലയില്‍ തന്നെ തുടര്‍ന്നു. ഒരു കയ്യില്‍ കൈക്കുഞ്ഞുമായി കല്ലും മണ്ണും പൊടിയും നിറഞ്ഞ നിര്‍മ്മാണമേഖയില്‍ അവര്‍ സജീവമായി. ആളുകള്‍ അവരുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചുതുടങ്ങി. അതോടെ വളര്‍ച്ചയാരംഭിച്ചു. അങ്ങനെ ആണുങ്ങളുടേത് എന്ന് കരുതപ്പെട്ടിരുന്ന നിര്‍മ്മാണമേഖലയില്‍ തന്റെ പേര് അവര്‍ രേഖപ്പെടുത്തി. ഇത് നഫീസുത്തുല്‍ മിസ്രിയ, മിന്‍ഹാജ് ബില്‍ഡേഴ്‌സിന്റെ ഉടമ. മികച്ചസംരംഭകയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ ഇവരെ തേടിയെത്തിട്ടുണ്ട്. മനസ്സുവെച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ചിലര്‍ ജീവിതം കൊണ്ട് വരച്ചിടും… അത്തരം ജീവിതം നമുക്കും പ്രചോദനമാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *