കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തെങ്കിലും പ്രതിപക്ഷ നേതാവുൾപ്പെടെ പലരുടെയും പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്ന് കത്തിൽ സുധാകരൻ ചൂണ്ടിക്കാട്ടുന്നുണ്ട് .തനിക്ക് പകരം ചെറുപ്പക്കാരെ നേതൃപദവി ഏൽപ്പിക്കണമെന്നും കത്തിൽ പറയുന്നു.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുള്ളത്.സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. ആർ എസ് എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തതും വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവനയും സിപിഎമ്മിനും ബി ജെ പി ക്കും ഒരുപോലെ തല്ലാനുള്ള വടികൊടുക്കുകയാണുണ്ടായത് എന്ന അമർഷം കോൺഗ്രസ്സിലെ പലർക്കും ഒപ്പം ലീഗടക്കമുള്ള ഘടകകക്ഷികള്‍ക്കുമുണ്ട്. സുധാകരന്‍റെ പ്രസ്താവനക്കെതിരെയുള്ള അമർഷത്തെ തുടർന്ന് പ്രാദേശിക തലങ്ങളില്‍ പോലും അണികളിൽ ചിലർ രാജി വയ്ക്കുകയുണ്ടായി. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ്സിലുള്ളവർ.