ജനാധിപത്യം മറ്റൊരു ഭരണക്രമം മാത്രമല്ല. ഒന്നിച്ചുള്ള ജീവിതാനുഭവങ്ങളുടെ അനുഭവജ്ഞാനം പകരുന്ന പ്രാഥമികമായ ഒരു ജീവിതരീതികൂടിയാണ്. ഇത് തീര്‍ച്ചയായും സഹജീവികളോടുള്ള ആദരവും ബഹുമാനവും കലര്‍ന്ന മനോഭാവമാണ്. -ഡോ. ബി.ആര്‍. അംബേദ്കര്‍. ഇന്ത്യയിലെ ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട അടിസ്ഥാനഗ്രന്ഥമാണ് ഭരണഘടന. സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ കൈവരിക്കാന്‍ ഭരണഘടന നാം അറിയേണ്ടതുണ്ട്. ചെറുപ്പം മുതല്‍ ഭരണഘടനയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാം. ഈ പുസ്തകം ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ലളിതമായി പറഞ്ഞുതരുന്നു. ഭരണഘടനയെ അറിയാന്‍ കുട്ടികള്‍ക്കായി ഒരു കൈപ്പുസ്തകം. ‘കുട്ടികളറിയാന്‍ ഇന്ത്യയുടെ ഭരണഘടന’. വിജയന്‍ കോതമ്പത്ത്. മാതൃഭൂമി. വില 170 രൂപ.