കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ കുട്ടനാടിന്റെ വികസനഅനുഭവം ചരിത്രവികാസക്രമത്തില് ചേര്‍ത്തുവച്ചു നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പഠനം. കുട്ടനാടിന്റെ വികസന അനുഭവങ്ങള്‍ പരമാവധി വസ്തുനിഷ്ഠമായി ചേര്‍ത്തുവച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങള്‍ അവയുടെ പരിണതഫലങ്ങള്‍ , ഇതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഇന്നത്തെ കുട്ടനാടിന്റെ സാധ്യതകളും പരിമിതികളും , ഇങ്ങനെ കുട്ടനാട് സംബന്ധിച്ച ഏതാണ്ട് ഒരു പൂര്‍ണ രൂപം വായനക്കാരിലെത്തിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. കുട്ടനാടിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും, ശാസ്ത്രീയവും പ്രായോഗികവുമായ ഇടപെടലുകള്‍ക്കും സഹായകമായ ഒരു പഠനമായി ഈ പുസ്തകത്തെ നിശ്ചയമായും വിലയിരുത്താം. ‘കുത്തിയെടുത്ത പാഠങ്ങള്‍’. എം. ഗോപകുമാര്‍, എം മഞ്ജു, രോഹിത് ജോസഫ്. ഡിസി ബുക്സ്. വില 333 രൂപ.