സ്കോഡയുടെ ഇന്ത്യ 2.0 ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് രണ്ടുവര്‍ഷം മുമ്പ് പ്രാരംഭ ഓഫറുകളായി കുഷാക്ക് എസ്യുവിയും സ്ലാവിയ മിഡ്-സൈസ് സെഡാനും പുറത്തിറക്കിയത്. ഇപ്പോള്‍, രണ്ട് മോഡലുകളും മെച്ചപ്പെടുത്തിയ ഫീച്ചറുകള്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാന്‍ സ്കോഡ ഒരുങ്ങുകയാണ്. പുതിയ സ്കോഡ കുഷാക്കും സ്ലാവിയയും ലെവല്‍ 2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സാങ്കേതികവിദ്യയുമായി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സ്കോഡ കോംപാക്റ്റ് എസ്യുവിയെ കുറിച്ച് പറയുമ്പോള്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ ലോഡഡ് കാറുകളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ് അതിന്റെ വ്യതിരിക്തമായ സവിശേഷതകളില്‍ ഒന്നാണ്. കുഷാക്ക് എസ്യുവിയുമായി ഡിസൈന്‍ ഘടകങ്ങള്‍, ബോഡി പാനലുകള്‍, ഘടകങ്ങള്‍, എഞ്ചിനുകള്‍ എന്നിവ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മോഡലിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ സ്കോഡ കോംപാക്ട് എസ്യുവിയില് കുഷാക്കില്‍ കാണപ്പെടുന്ന അതേ 1.0 എല്‍, 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കിയ ഈ മോട്ടോര്‍ പരമാവധി 110 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 200 എന്‍എം ടോര്‍ക്കും നല്കുന്നു.