kappaapap

കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പോലീസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍.

2022 ജൂണ്‍ 27 നാണ് ബുഷർ ജംഹറിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നിയമവിരുദ്ധമായി പോലീസ് കാപ്പ ചുമത്തിയത്. ഇത് ചോദ്യം ചെയ്ത് ജംഹറിന്റെ അമ്മ ജഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. നിലവിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ ആണ് ബുഷർ ജംഹർ. ബുഷർ ജംഹറിനെ ഇന്ന് തന്നെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇ മെയിൽ വഴി ജെയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദ്ദേശം നല്‍കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *