ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ് അതിനാൽ സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. അതിനാൽ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. അതോടൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്.
പവർകട്ട് വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി
