ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം'(എആര്‍എം). പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്. ഇപ്പോഴിതാ കൃതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ലക്ഷ്മി എന്ന കഥാപാത്രമായാണ് കൃതി ചിത്രത്തില്‍ എത്തുക. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമ 5 ഭാഷകളിലായി പുറത്ത് വരും. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.