രാജീവിന്റെ ‘കൃഷണനിയോഗ’ത്തില്‍ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധര്‍മ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മര്‍മ്മം. കര്‍ണ്ണന്‍ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദര്‍പ്പണമായി നിര്‍ത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തില്‍ വായിച്ച് തന്നെയാണ് ഈ മഹാവികാരവേളയെ എഴുത്തുകാരന്‍ പരിചരിച്ചിരിക്കുന്നത്. യുദ്ധവിശദീകരണങ്ങളും വിവരണങ്ങളുമെല്ലാം ആ മനനത്തിന് സാക്ഷ്യം. എത്ര ഭാരത ഉപാഖ്യാനങ്ങള്‍ വന്നാലും വായനക്കാരില്‍ ആവര്‍ത്തനവൈരസ്യം അനുഭവപ്പെടാതെ അവ ആഴ്ന്നിറങ്ങുന്നു. ‘കൃഷ്ണ നിയോഗം’. രാജീവ് കളരിക്കല്‍. ഗ്രീന്‍ ബുക്‌സ്. വില 104 രൂപ.