കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് . പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ലെന്നും, പ്രസിഡന്റ് ആയ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും നേതൃത്വത്തിനെതിരെ വ്യാപകമായി വിമർശനം ഉണ്ടെന്നും അദ്ദേഹം കുറ്റപെ ടുത്തി. പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനം റായ്‌പൂരിൽ പുരോഗമിക്കുകയാണ്.പ്രതിപക്ഷ സഖ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നവരോടും അടുക്കാനാണ് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് തീരുമാനം. എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനം റായ്‌പൂരിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നവരോടും അടുക്കാനാണ് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് തീരുമാനം. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷങ്ങളെ ഒന്നിപ്പിക്കാനുള്ള നീക്കം ഫലം കണ്ടില്ലെന്നും ബിജെപി യെ എതിർക്കാൻ ഇപ്പോഴത്തെ ശക്തി പോരെന്നുമുള്ള വിമർശനം പ്ലീനറി സമ്മേളനത്തിൽ ഉയർന്നു.വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും.