മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോര്‍ത്തെടുത്ത കഥകള്‍. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ പാച്ചു മുത്തപ്പനും ജനിച്ചു വളര്‍ന്ന വീട്ടില്‍ അപരിചിതനെപ്പോലെ കയറിച്ചെല്ലേണ്ടിവന്ന ആനന്ദനും കൂനമ്പാറയിലെ ജൈവീക ചുറ്റുപാടുകളില്‍ മനസ്സു ജീര്‍ണ്ണിച്ചുപോയ ഡോ. സദാനന്ദനുമൊക്കെ കഥാകാരിയുടെ അനുഭവസാക്ഷ്യങ്ങളായി വായനക്കാരിലേക്കെത്തുന്നു. തീക്ഷ്ണമായ അവതരണശൈലിയിലൂടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി അനുവാചകരിലെത്തിക്കുന്ന പി. വത്സലയുടെ കഥാജീവിതത്തിലെ നിറമാര്‍ന്ന മറ്റൊരക്ഷരക്കൂട്ട്. ‘കൂനമ്പാറയിലെ മേള’. ഗ്രീന്‍ ബുക്സ്. വില 196 രൂപ.