സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. സാധാരണയായി 50കളിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ആര്‍ത്തവം നിലയ്ക്കുന്നത്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് പ്രതീക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. മെനോപോസ് എന്ന് അറിയപ്പെടുന്ന ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ ആര്‍ത്തവ ചക്രം ക്രമരഹിതമാകും. ചിലര്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്ന ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് തന്നെ ഈ സമയത്ത് മൂഡ്സ്വിങ്സ് ഉണ്ടാകും. ഇത് ഉത്കണ്ഠ, വിഷാദം, അകാരണമായ ദേഷ്യം എന്നിവഉണ്ടാക്കിയേക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ വൈകാരികതയുണ്ടാക്കുന്ന സമയം കൂടിയാണിത്. ആര്‍ത്തവ വിരാമത്തോട് അടുക്കുന്ന സമയത്ത് ഉറക്കം ശരിയായ രീതിയലല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. രാത്രിയില്‍ ഇടക്കിടെ ഉണരുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ സാധാരണ പ്രശ്നങ്ങളാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനായി ശരിയായ ഭക്ഷണവും വ്യായായവും തന്നെയാണ് പോംവഴി. ആര്‍ത്തവിരാമ സമയത്ത് സ്ത്രീകള്‍ക്ക് ശരീര ഭാരം വര്‍ധിക്കുന്നു. അടിവയര്‍ ചാടുന്നതും ഒരു ലക്ഷണമാണ്. മെറ്റബോളിസം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍. ശരീര ഭാരം നിയന്ത്രിക്കുന്നതിന് മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ആവശ്യം. പലര്‍ക്കും ഈ സമയത്ത് ശരീരത്തിന് അമിത ചൂട് ഉയരാനിടയുണ്ട്. രാത്രി സമയങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യും.