ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെകെ രമ. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും, ഗൂഢാലോചനയിൽ ഉൾപ്പെട്ട സിപിഎം നേതാക്കളാണ് ഇരുവരും എന്നും രമ ചൂണ്ടിക്കാട്ടി. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നതെന്നും, കേസിൽ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീൽ നൽകുമെന്നും രമ വ്യക്തമാക്കി.