ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്നും ചട്ടപ്രകാരം ആണ് നിയമനമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയതെന്നും പുതുതായി എ എസ് പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ വിശദീകരിച്ച് കെകെ രാഗേഷ് വ്യക്തമാക്കി.