പ്രീ ബുക്കിംഗില്‍ ‘കെജിഎഫ് 2’വിനെ മലര്‍ത്തിയടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക നേടിയിരിക്കുന്ന ചിത്രമായിരിക്കുകയാണ് കൊത്ത. 3 കോടിയലധികം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ ബിസിനസ്. കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അന്‍പതിലേറെ രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും. ചിത്രത്തിന്റെ ടിക്കറ്റിന് ഓണ്‍ലൈനിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്ലറുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരുന്നു. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.