ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുളള ആശുപത്രി ചികില്‍സയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായും വാർത്താക്കുറിപ്പിലുണ്ട്.
ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി
