കിയ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. പ്രൊഡക്ഷന്‍-സ്‌പെക്ക് ഇവി5 എസ്യുവിയും ഇവി4, ഇവി3 എന്നിവയുടെ കണ്‍സെപ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇവി6 വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇവി9 എസ്യുവി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് കാറിന് ഒരു ചെരിഞ്ഞ-പിന്‍ രൂപമുണ്ട്. മുന്‍വശത്ത് ഷാര്‍പ്പായ ലുക്ക് വാഗ്ദാനം ചെയ്യുന്നു. കിയ ഇവി3 കണ്‍സെപ്റ്റ് എന്‍ട്രി ലെവല്‍ ഇവി ആയിരിക്കും കൂടാതെ ഇവി9, ഇവി5 എന്നിവയുമായി സാമ്യതകള്‍ വാഗ്ദാനം ചെയ്യും. കിയ ഇവി3 ന് സിഎംഎഫ് (നിറങ്ങള്‍, മെറ്റീരിയല്‍, ഫിനിഷ്) ഡിസൈന്‍ തീം ലഭിക്കുന്നു. കിയ ഇവി5 പ്രൊഡക്ഷന്‍ സ്പെക്ക് എസ്യുവി ആഗോള വിപണികള്‍ക്കായി ചൈനയിലും കൊറിയയിലും ഇത് നിര്‍മ്മിക്കും. ഇത് മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ്, ലോംഗ്-റേഞ്ച്, എഡബ്‌ളിയുഡി ലോംഗ്-റേഞ്ച് പതിപ്പ് എന്നിവ. സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 160കിലോവാട്ട് മോട്ടോറോട് കൂടിയ 64കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 530 കിലോമീറ്ററാണ് ഇവിയുടെ ദൂരപരിധി. ലോംഗ്-റേഞ്ച് വേരിയന്റിന് (720കിമീ/ചാര്‍ജ്) 160കിലോവാട്ട് മോട്ടോറിനൊപ്പം 88കിലോവാട്ട് അവര്‍ ബാറ്ററിയും ലഭിക്കുന്നു. ടോപ്പ് എന്‍ഡ് (എഡബ്‌ളിയുഡി വേരിയന്റ്) 160കിലോവാട്ട് ഫ്രണ്ട് മോട്ടോറും 70കിലോവാട്ട് റിയര്‍-വീല്‍ മോട്ടോറിനൊപ്പം 88കിലോവാട്ട് അവര്‍ ബാറ്ററി പാക്കും ലഭിക്കുന്നു. 650 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന ദൂരം.