കിയ സോണിറ്റിന്റെ വില 7.99 ലക്ഷം രൂപ മുതല്‍ 15.59 ലക്ഷം രൂപ വരെ. 3 പെട്രോള്‍ മാനുവല്‍, 5 ഡീസല്‍ മാനുവല്‍, 3 പെട്രോള്‍ ഐഎംടി, 2 ഡീസല്‍ ഐഎംടി, 3 പെട്രോള്‍ ഡിസിടി, മൂന്ന് ഡീസല്‍ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളില്‍ വാഹനം ലഭിക്കും. ഡിസംബര്‍ 20 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. മാനുവല്‍ ഡീസല്‍ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ഇരുപത്തിയഞ്ചിലധികം സുരക്ഷ സംവിധാനങ്ങളും, 10 എഡിഎസ് ഫീച്ചറുകളും, 15 ഹൈടെക് സുരക്ഷ സംവിധാനങ്ങളും 70 കണക്റ്റഡ് കാര്‍ ഫീച്ചറുകളും പുതിയ സോണറ്റിലുണ്ട്. 1.2 പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രം ലഭിക്കുമ്പോള്‍ ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുകളിലും 1.5 ലീറ്റര്‍ ഡീസല്‍ മോഡല്‍ ആറു സ്പീഡ് മാനുവല്‍, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളിലും ലഭിക്കും.