അര്‍ജുന്‍ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാകും ചിത്രമെന്ന് ട്രെയില്‍ ഉറപ്പ് നല്‍കുന്നു. നവാഗതനായ മാക്‌സ്‌വെല്‍ ജോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. സംഗീതം പ്രകാശ് അലക്‌സ്. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്റണി ദാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രോമാഞ്ചം വന്‍ ജനപ്രീതിയുമായി ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. അതേസമയം സമീപകാലത്ത് ഏറ്റവുമധികം പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടന്‍ കൂടിയാണ് ധ്യാന്‍ ശ്രീനിവാസന്‍.