ശരീരഭാരം നിയന്ത്രിക്കാനായി ഇന്നത്തെക്കാലത്ത് ആളുകള്‍ പലതരത്തിലുളള ഡയറ്റുകള്‍ എടുക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കീറ്റോ ഡയറ്റ്. എന്നാല്‍ കീറ്റോ ഡയറ്റുപോലുളള ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഒരു പുതിയ ഗവേഷണം പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിസ്റ്റിന്റെ വാര്‍ഷിക ശാസ്ത്ര സെഷനില്‍ അവതരിപ്പിച്ച പഠനപ്രകാരം, കീറ്റോ പോലുള്ള ഭക്ഷണക്രമം ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങളുള്‍പ്പെട്ട കീറ്റോ ഡയറ്റ്, ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ പ്രാഥമിക ഉറവിടമായ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗം നിയന്ത്രിക്കുന്നു.ഈ ഡയറ്റില്‍, മൊത്തം ദൈനംദിന കലോറിയുടെ 25% കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും 45% വരെ കൊഴുപ്പില്‍ നിന്നാണെന്നും പറയുന്നു.10 ദിവസത്തോളം യുകെയില്‍ താമസിച്ചിരുന്ന അര ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ഡാറ്റയാണ് ഈ ഗവേഷണ സംഘം വിശകലനം ചെയ്തത്. എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുകയും ചെയ്തു. ‘പഠനത്തില്‍ കീറ്റോ ഡയറ്റെടുക്കുന്നവരില്‍ ഉയര്‍ന്ന അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടാകുന്നെന്നും ഇതമൂലം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തുകയായിരുന്നു.