കെ എസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം കേരളം 95.614 ദശലക്ഷം യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു. ചൊവ്വാഴ്ച്ച രാവിലെ 7 മണി മുതൽ ഇന്നലെ രാവിലെ 7 മണി വരെയുള്ള ഉപയോഗമാണിത്. 2022 ഏപ്രിൽ 28 നു രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണീറ്റ് എന്ന റെക്കോർഡാണ് ഇന്നലെ മറികടന്നത്.
അതോടൊപ്പം സംസ്ഥാനത്ത് ഇന്നും മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.