കേരള സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വൻ സംഘർഷം. സർവകലാശാല സ്റ്റുഡൻറസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പന്തൽ കെട്ടി സമരം നടത്തിയിരുന്നത്. സർവകലശാലയുടെ പ്രധാന കവാടംഎസ്എഫ്ഐ ഉപരോധിച്ചിരുന്നു. സമരക്കാരെ ഒഴിവാക്കി പന്തൽ പൊളിച്ചു മാറ്റാൻ രജിസ്ട്രാർ പൊലീസിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു പൊലിസ് നടപടി.
കേരള സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വൻ സംഘർഷം
