കായിക സംഘടനകള്‍ക്കെതിരെ കായിക മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാർ.
കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്‍റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണെന്നും സുനിൽ കുമാർ പറഞ്ഞു. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉള്‍പ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തതെന്നും സുനിൽ കുമാര്‍ ചോദിച്ചു.