കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘രഘുതാത്ത’. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. തമിഴില്‍ സൊല്ല് എന്ന് ടീസറില്‍ പറയുന്ന കീര്‍ത്തി സുരേഷിന് മികച്ച ഒരു അവസരമാണ് രഘുതാത്ത. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‌യും ആനന്ദസാമിയുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്‌നമൂര്‍ത്തിയാണ്. സലാറിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തിയുടെ രഘുതാത്ത എത്തുക. കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമാകുന്ന ചിത്രം സൈറും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ജയം രവിയാണ് നായകന്‍.