കീര്‍ത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസര്‍ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്. 1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥല അടക്കി വാഴുന്ന ഗ്യാങ്സ്റ്റര്‍ റാണിയായ അക്കയെ വെല്ലുവിളിക്കാനെത്തുന്ന കഥാപാത്രമായി രാധിക ആപ്‌തെ എത്തുന്നു. മലയാളത്തില്‍ നിന്നും പൂജ മോഹന്‍രാജ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തന്‍വി ആസ്മിയാണ് മറ്റൊരു താരം. ധര്‍മരാജ് ഷെട്ടിയാണ് സംവിധാനം. യാഷ് രാജ് ഫിലിം നിര്‍മിക്കുന്നു.