രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ടെന്നും അത് കൊണ്ടാണ് വീണ്ടും മത്സരിക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പിണറായി വിജയൻ പേടിക്കേണ്ടെന്നും, രാഹുൽ ഗാന്ധിയുടെ ലക്ഷ്യം നിങ്ങളെ ആക്രമിക്കൽ അല്ല. മോദിയെ താഴെ ഇറക്കൽ ആണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നടപ്പിലും ഇരിപ്പിലും സ്വഭാവത്തിലും പെരുമാറ്റത്തിലും പിണറായിയും മോദിയും ഒരേ പോലെയാണെന്നും ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ബിജെപിക്കും സിപിഎമ്മിനുമുള്ളത്. അവർ അങ്ങോട്ടയും ഇങ്ങോട്ടും ആക്രമിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ബിജെപിക്കും സിപിഎമ്മിനുമുള്ളതെന്നും യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവെ കെസി വേണുഗോപാല്‍ പറഞ്ഞു.
മറുപടിയുമായി കെസി വേണുഗോപാല്‍
