പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് കെ സി വേണുഗോപാൽ. ഗോവിന്ദൻ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
രാഹുൽമാങ്കൂട്ടത്തിലിനെ അഭിനന്ദിക്കുകയാണ് എംവി ഗോവിന്ദൻ ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ചേലക്കരയിൽ യുഡിഎഫിന്റേത് പരാജയം തന്നെയാണ്. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ തോൽവി അംഗീകരിക്കുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ മികച്ച വിജയം നേടി. കർണാടകയിൽ ബിജെപി കോട്ടകൾ കോൺഗ്രസ് പിടിച്ചെടുത്തു. സരിനെ തിരിച്ചെടുക്കുമോ എന്നത് സാങ്കൽപിക ചോദ്യമാണെന്നും അതിന് മറുപടിയില്ലെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.