മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും,എന്നാൽ മന്ത്രിസ്ഥാനം വേണമെന്ന എൽജെഡിയുടെയും എൻസിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം തള്ളിക്കളയും. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. ഇക്കാര്യം മുന്നണി യോഗത്തിൽ വിശദീകരിക്കും. രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കെ.കൃഷ്ണന്‍കുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറി മാത്യു ടി തോമസിനെ മന്ത്രിയാക്കാം എന്നായിരുന്നു ജനതാദള്‍ എസിലെ ധാരണ. 30ന് കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചന.