പുരുഷകാമനകളും കൊടുംപാതകങ്ങളും, സ്ത്രീകളുടെ മോഹങ്ങളെയും വികാരങ്ങളെയും നിഷ്‌കരുണം തച്ചുടയ്ക്കുമ്പോള്‍, അവള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. പ്രതികാരാഗ്‌നിയായി ആണധികാരത്തെ ഉന്മൂലനം ചെയ്യുന്ന, പ്രേതജീവിതത്തെ അനാവരണം ചെയ്യുന്ന, വായനക്കാരനെ ത്രസിപ്പിക്കുന്ന രചനാശില്പം. പാപത്തിന്റെ ശമ്പളം മരണമാണെന്ന ആപ്തവാക്യത്തെ അര്‍ത്ഥവത്താക്കുന്ന നോവല്‍. പ്രണയവും അതിനൊത്ത കാപട്യവും ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്ന നരാധമന്മാര്‍ക്കുള്ള താക്കീതാണ് ഈ കൃതി. ഗ്രാമീണജീവിതത്തിന്റെ നിഷ്‌കളങ്കതയും സ്ത്രൈണജീവിതത്തിന്റെ കരുത്തും പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍. ‘കഴുകന്‍’. പ്രകാശന്‍ ചുനങ്ങാട്. ഗ്രീന്‍ ബുക്‌സ്. വില 153 രൂപ.