ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി മോട്ടോര്‍ തങ്ങളുടെ ലൈനപ്പിലുടനീളം തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് പ്രത്യേക കിഴിവുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31 വരെ ലഭ്യമാകുന്ന 60,000 രൂപ വരെ കിഴിവുകളാണ് കവാസാക്കി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. കവാസാക്കി നിഞ്ച 400, കവാസാക്കി വെര്‍സിസ് 650, കവാസാക്കി വള്‍ക്കന്‍ എസ്, കവാസാക്കി നിഞ്ച 650 മോഡലുകള്‍ക്ക് ഈ കിഴിവുകള്‍ ബാധകമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇരട്ട സിലിണ്ടര്‍ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്കുറവ്. കവാസാക്കി നിഞ്ച 650-ന് 30,000 രൂപയുടെ ഏറ്റവും ചെറിയ കിഴിവ് ലഭിക്കുന്നു. കവാസാക്കി നിഞ്ച 400ന് 40,000 രൂപ കിഴിവില്‍ ലഭ്യമാണ്. കവാസാക്കി വേര്‍സിസ് 650ന് 45,000 രൂപ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കാവസാക്കി വള്‍ക്കന്‍ എസ് ഏറ്റവും ഉയര്‍ന്ന കിഴിവ് 60,000 രൂപയില്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങള്‍, ഡീലര്‍ഷിപ്പുകള്‍, വേരിയന്റുകള്‍, സ്റ്റോക്ക്, നിറം, വേരിയന്റ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഈ ഓഫര്‍ വ്യത്യാസപ്പെടാം. കവാസാക്കി ഇന്ത്യ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ മൈ2023 മോഡലുകളുടെ അവസാന സ്റ്റോക്കുകള്‍ക്ക് മാത്രമാണ് ഈ കിഴിവുകള്‍ ബാധകമാകുക.