റേഞ്ച് റോവറിന്റെ ആഡംബരവും സുരക്ഷയും ആഗ്രഹിക്കാത്ത സിനിമാതാരങ്ങള്‍ വിരളം. ആ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ബോളിവുഡ് നടി കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശലുമാണ്. കത്രീന ഭര്‍ത്താവിന് സമ്മാനമായി നല്‍കിയതാണ് റേഞ്ച് റോവര്‍ 3.0 എല്‍ഡബ്‌ള്യുബി ഓട്ടോബയോഗ്രഫി. പ്രീമിയം ഫീച്ചറുകളും സുഖകരമായ യാത്രയും പ്രദാനം ചെയ്യുന്ന വാഹനം ഇന്ത്യയില്‍ ആദ്യമായി മൂന്നു നിര സീറ്റുകളില്‍ ലഭ്യമാകുന്നു എന്ന സവിശേഷതയുമുണ്ട്. എല്‍ ഡബ്‌ള്യു ബി വേരിയന്റുകളിലാണ് ലഭ്യമാകുക. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 394 ബി എച്ച് പി കരുത്തും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എന്‍ജിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2.60 കോടി രൂപ എക്‌സ് ഷോറൂം വില വരും. 4.4 ലീറ്റര്‍ ടഉഢ8 ഡീസല്‍ എന്‍ജിന്‍ 335 ബി എച്ച് പി കരുത്തും 740 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും.