ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ മൃദുല്‍ നായരും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘കാസര്‍ഗോള്‍ഡി’ന്റെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ആസിഫ് അലിയെ കൂടാതെ വിനായകന്‍, സണ്ണി വെയ്ന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. സ്വര്‍ണ്ണ കടത്തിനെ പ്രമേയമാക്കി ഒരുക്കിയ ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മുഖരി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യൂഡ്‌ലി ഫിലിംസുമായി ചേര്‍ന്ന് സരിഗമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സജിമോന്‍ പ്രഭാകര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജെബില്‍ ജേക്കബാണ് ഛായാഗ്രഹണം. വിഷ്ണു വിജയ്, നിരജ്ഞ് സുരേഷ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 15ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.