വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ല്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം എഴുത്തുകാരന്‍തന്നെ പുതുക്കിയെഴുതിയ പതിപ്പ്. ‘കരിക്കോട്ടക്കരി’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 171 രൂപ.