സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിൽ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ കോഴിക്കോട് ജില്ലയെ പിന്തള്ളിയാണ് കണ്ണൂർ ഒന്നാമത് എത്തിയത്. 23 വർഷങ്ങൾക്കുശേഷമാണ് ഒന്നാം സ്ഥാനക്കാർക്കുള്ള കപ്പ് കണ്ണൂരിലേക്ക് എത്തിച്ചേർന്നത്. 952 പോയിന്റ് നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ കോഴിക്കോടിന് 949 പോയിന്റാണ് കിട്ടിയത്. പാലക്കാട് ജില്ലക്കാണ് മൂന്നാം സ്ഥാനം. കലോത്സവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ചലച്ചിത്ര താരം മമ്മൂട്ടിയും എത്തിയിരുന്നു. ഇനി വരും വർഷങ്ങളിൽ കലോത്സവത്തിന് പുതിയ മാനുവൽ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ, മമ്മൂട്ടി മുഖ്യാതിഥിയായി എത്തി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.