‘തനു വെഡ്സ്’ മനുവിന് മൂന്നാം ഭാഗമൊരുങ്ങുന്നു. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് കങ്കണയെത്തുക. കങ്കണയുടെ കരിയറിലെ ആദ്യത്തെ ട്രിപ്പിള്‍ റോളായിരിക്കുമിത്. ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക. 2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ആനന്ദ് എല്‍ റായിയും കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്ന് മൂന്നാം ഭാഗത്തിന്റെ കഥ പൂര്‍ത്തിയാക്കിയത്. 2011 ലായിരുന്നു ആര് മാധവന്, കങ്കണ റണാവത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി തനു വെഡ്സ് മനു ഒരുക്കിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമ തിയറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ 2015 ല്‍ തനു വെഡ്സ് മനു റിട്ടേണ്‍സ് എന്ന പേരില്‍ സിനിമയുടെ സീക്വലും പുറത്തിറങ്ങി. ചിത്രത്തില്‍ കങ്കണ ഇരട്ടവേഷങ്ങളിലായിരുന്നു എത്തിയത്. തിയറ്ററുകളില്‍ നിന്ന് 255 കോടിയിലധികം രൂപ നേടിയ ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.