കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക. 36 വര്‍ഷത്തിനുശേഷം കമല്‍ഹാസനും മണിരത്‌നവും ഒരുമിക്കുന്ന ചിത്രത്തിലാണ് നയന്‍താര എത്തുന്നത്. തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച നയന്‍താര ആദ്യമായാണ് കമല്‍ഹാസനൊപ്പം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിനുശേഷം കമല്‍ഹാസന്‍, മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. അതേസമയം അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശനത്തിലാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്. തമിഴകത്തിന്റെ പ്രിയ സംവിധായകന്‍ അറ്റ്‌ലി ആണ് ജവാന്‍ ഒരുക്കുന്നത്. അറ്റ്ലിയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ്. വിജയ് സേതുപതി ആണ് പ്രതിനായകന്‍. നയന്‍താരയുടെ 76-ാമത്തെ സിനിമയാണ് കമല്‍ഹാസന്‍ – മണിരത്‌നം ചിത്രം. നയന്‍താര ആദ്യമായാണ് മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവുന്നത്.