കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രമാണ് ഗ്രന്ഥകര്‍ത്താവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന കൃതിയുടെ ഗണത്തില്‍പെടുത്താവുന്ന രചനയാണ് കെ.ജി. രഘുനാഥിന്റെ കാമധേനു എന്ന നോവല്‍. ‘കാമധേനു’. കെ.ജി. രഘുനാഥ്. ലിറ്റില്‍ ഗ്രീന്‍. ഗ്രീന്‍ ബുക്‌സ്. വില 162 രൂപ.