നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക്. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടൂരില്‍ ആരംഭിച്ചു. ശ്രീസംഖ്യയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ നര്‍മ്മവും ത്രില്ലും കോര്‍ത്തിണത്തി അവതരിപ്പിക്കുകയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്ദുലേഖ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ഫുട്‌ബോള്‍ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനുലാല്‍, അരുണ്‍ ദേവസ്യ, വി കെ ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീര നായര്‍, മഞ്ജു പത്രോസ് എന്നിവര്‍ക്കൊപ്പം കുട്ടികളായ ഗോഡ്‌വിന്‍ അജീഷ, മൃദുല്‍, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനി ഡാനിയേല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.