കണ്ണൂർ സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ, എം. വിജിൻ. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്യുകയാണെങ്കിൽ കേസ് എടുക്കും എന്നു പറഞ്ഞതിനെ തുടർന്നാണ് വാക്കേറ്റം നടന്നത്. ഞങ്ങളുടെ അടുത്ത്സുരേഷ് ഗോപി കളിക്കാൻ നിൽക്കരുതെന്ന് എംഎൽഎ, എസ് ഐയോട് പറഞ്ഞു.
നേഴ്സുമാർ കളക്ടറേറ്റ് വളപ്പിൽ കയറിയതിനെ തുടർന്നാണ് പോലീസുകാരുമായി വാക്കുതർക്കം ഉണ്ടായത്. പോലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായിരുന്നു എന്നും പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎൽഎ പറഞ്ഞു.കേസെടുക്കാന്‍ വേണ്ടി പൊലീസ് തന്നോട്ചോദിച്ചെന്ന് എംഎൽഎ ആരോപിച്ചു.