പരസ്യ കലാരംഗത്തെ പ്രഗല്ഭരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘രജനി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. കാളിദാസ് ജയറാം നായക വേഷത്തില്‍ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ടീസറില്‍ തന്നെ ‘രജനി ‘ഒരു ഗംഭീര ക്രൈം ത്രില്ലര്‍ മൂഡ് നല്‍കുന്നുണ്ട്. ഛായാഗ്രഹണം ആര്.ആര് വിഷ്ണു . ‘വിക്രം’ എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘രജനി’. ഇന്ത്യന്‍ -2 വിലാണ് ഇപ്പോള്‍ കാളിദാസ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.