കെജിഎഫിനു ശേഷം വന്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച പീരിയഡ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രം ‘കബ്‌സ’ മാര്‍ച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാര്‍, കിച്ച സുദീപ, ശ്രീയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. 120 കോടിരൂപ മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിദ്ദേശ്വര എന്റര്‍പ്രൈസസും ഇന്‍വെനിയോ ഒറിജിനും ചേര്‍ന്നാണ്. സംഗീതം രവി ബസ്രൂര്‍, ഛായാഗ്രാഹകന്‍ ഏ.ജെ. ഷെട്ടി. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് എല്‍ജിഎഫ് ഫിലിംസ്, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ വഴിയാണ്. കേരളത്തില്‍ 200 ല്‍ അധികം തിയറ്ററുകളില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.