മൗലികമായും വിദ്യാഭ്യാസം പുസ്തകങ്ങളില്‍നിന്നു മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളില്‍നിന്നും പഠിക്കുന്ന കലയാണ്. അച്ചടിക്കപ്പെട്ട വാക്ക്
എല്ലാത്തിലുമുപരി പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ചിന്തിക്കുന്നതാണ്, അവരുടെ അഭിപ്രായങ്ങളാണ്, അവരുടെ മൂല്യങ്ങളാണ്, അവരുടെ വിധിപറച്ചിലുകളാണ്, അവരുടെ എണ്ണമറ്റ അനുഭവങ്ങളാണ് നിങ്ങള്‍ പഠിക്കുന്നത്. ഗ്രന്ഥശാലയുടെ ഉടമയെക്കാള്‍ കൂടൂതല്‍ പ്രാധാന്യം ഗ്രന്ഥാലയത്തിനാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനു കീഴിലുള്ള വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നവീകരണം വിഭാവനം ചെയ്യുന്ന പഠനം. ‘കാഴ്ചപ്പാടുള്ള ക്ലാസ്മുറി’. അശ്വിന്‍ പ്രഭു. പരിഭാഷ – സുരേഷ് നാരായണന്‍. മാതൃഭൂമി. വില 221 രൂപ.