നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ എന്ന സിനിമയ്ക്ക് ഓഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമയുടെ മുതല്‍മുടക്ക് 45 കോടിയാണ്. കാന്താര ചാപ്റ്റര്‍ 2 വിനു ശേഷം പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്‌നാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫര്‍ ലോകപ്രശസ്തനായ കൊച്ച കെംബഡിയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നുത്. ആന്റണി വര്‍ഗീസ് ആണ് നായകന്‍. രജിഷാ വിജയനാണ് നായിക. തെലുങ്കിലെ പ്രശസ്ത താരം സുനില്‍ (പുഷ്പ ഫെയിം), കബീര്‍ ദുഹാന്‍ സിങ്, വ്‌ളോഗറും ഗായകനുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, തെലുങ്ക് താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഉണ്ണി ആര്‍. ആണ് ഈ ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്.