പരിണാമപ്രക്രിയയിലെ ജീവിവികാസത്തിനിടയില്‍ മാറാതെ അവശേഷിച്ച പറക്കുന്ന ഓന്തിനെ തേടി കൃഷിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കര്‍വാലോയും ശിഷ്യനും ഗ്രാമീണനുമായ മന്തണ്ണയുമുള്‍പ്പെട്ട സംഘം നടത്തുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ കഥ. കര്‍ണ്ണാടകയിലെ ഗ്രാമീണരുടെ ജീവിതത്തിന്റെ സവിശേഷതകളും ശാസ്ത്രസമസ്യകളും സമന്വയിപ്പിച്ചെഴുതിയ നോവല്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയുടെ ശ്രദ്ധേയമായ കൃതിയുടെ മികച്ച പരിഭാഷ. ‘കാര്‍വാലോ’. പരിഭാഷ – സുധാകരന്‍ രാമന്തളി. മാതൃഭൂമി. വില 187 രൂപ.