കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു. സികെ പത്മനാഭന്‍റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത താൻ കണ്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.