പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയിൽ ഉൾപ്പെടുത്താത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ലെന്നും വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ് ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റുമെന്നും സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നുവെന്നും കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട് ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan