സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും,മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. എന്നാൽ ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നൽകുമെന്നും സർക്കാർ അറിയിച്ചു. അതോടൊപ്പം അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്.ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനാൽ ജാമ്യ ഹർജി തീർപ്പാക്കി.
കെ സുധാകരനും മുൻ ഡിഐജി എസ് സുരേന്ദ്രനും സ്ഥിരം ജാമ്യം
