ദേശീയ തലത്തിൽ പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപ്പോർട്ട്. 101 ശുപാർശകളാണ് റിപ്പോർട്ടിലുളളത്. നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നും ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ദേശീയതലത്തിലെ പ്രവേശന പരീക്ഷകൾ മാത്രം നടത്തും. റിക്രൂട്ട്മെൻ്റ് പരീക്ഷകൾ നടത്തില്ല. അടുത്ത വർഷം ഏജൻസി പുനക്രമീകരിക്കും. 10 പുതിയ പോസ്റ്റുകൾ ഏജൻസിയിൽ ക്രമീകരിക്കണം. പരാതികൾ പരിശോധിക്കാൻ ദേശീയ തലത്തിൽ സമിതി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് കെ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്
