തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.മുരളീധരൻ. സംഘിയെ ദില്ലിയിലേക്ക് അയക്കുന്നതിൻ്റെ ഭാഗമായാണ് പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവദേക്കറിനടുത്തേക്കയച്ചതും സ്വർണക്കടത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത്. ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായതെന്നും മുരളീധരൻ പറഞ്ഞു. പിന്നാലെയാണ് എഡിജിപി അജിത്കുമാറിന്‍റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്. എല്ലാം ചേർത്ത് വായിച്ചാൽ അതിനുത്തരമാണ് തൃശൂരിലെ ബിജെപിയുടെ ജയമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. എന്ത് ഉത്തരം ലഭിക്കുമെന്നറിയില്ലെന്നും, കേരള പൊലിസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan