വിസ്തൃതമായ ജ്യോതിശാസ്ത്രത്തിന്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിര്‍മ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍നിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേര്‍ത്തും ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിര്‍മ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമന് ചൂണ്ടല്‍ രാജഗോപാല്‍ എസ് പണിക്കരുടെ ‘ജ്യോതിഷപ്രദ്യോതം’. രാജഗോപാല്‍ എസ്. പണിക്കര്‍. എച്ച് & സി ബുക്സ്. വില : 250